തൊടുപുഴ: ജൂനിയർ ചേംബർ ഇന്റർനാഷണൽ സോൺ 20ന്റെ അർദ്ധ വാർഷിക കോൺഫറൻസായ 'മിഡ്‌കോൺ' 26ന് 9.30 മുതൽ വണ്ണപ്പുറം നമ്പ്യാപറമ്പിൽ കൺവെൻഷൻ സെന്ററിൽ നടക്കും. 'വർണ്ണപൂരം- 2019' എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി ജസ്റ്റീസ് സി.കെ. അബ്ദുൽ റഹിം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ പരിപാടിയിൽ ആദരിക്കും. തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നുള്ള ജെ.സി.ഐ അംഗങ്ങളാണ് കോൺഫറൻസിൽ പങ്കെടുക്കുന്നത്. അംഗങ്ങളുടെ കലാപരിപാടികളുമുണ്ടാകും. ജെ.സി.ഐ വണ്ണപ്പുറം ആതിഥ്യം വഹിക്കും. വാർത്താസമ്മേളനത്തിൽ ജെ.സി.ഐ വണ്ണപ്പുറം ചാപ്റ്റർ പ്രസിഡന്റ് റാണ ജിമ്മി, സോൺ വൈസ് പ്രസിഡന്റ് ജെയ്‌സൺ ജോയ്, പ്രോഗ്രാം ഡയറക്ടർ ജ്യോതിഷ് കുമാർ, പബ്ലിസിറ്റി കൺവീനർ നെവിൻ പി.മാക്‌സ് എന്നിവർ പങ്കെടുത്തു.