ksrtc
കട്ടപ്പനയിൽ നിന്നാരംഭിച്ച കെ എസ് ആർ ടി സി ബസ്സിന് അമ്പലമേട്ടിൽ നൽകിയ സ്വീകരണം കെ എസ് ആർ ടി സി ഡയറക്ടർ സി വി വർഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്നു.

ചെറുതോണി: അമ്പലമേട് നിവാസികളുടെ ചിരകാല സ്വപ്നം പൂവണിഞ്ഞു.റോഡും കെ എസ് ആർ ടി സി ബസ്സും ലഭിച്ചതോടെ ഇരട്ട സൗഭാഗ്യമാണ് ഗ്രാമവാസികൾക്ക് വന്ന്‌ചേർന്നത്. 85 ലക്ഷം രൂപ മുടക്കി ശാന്തിഗ്രാം മാളൂർസിറ്റി അമ്പലമേട്‌റോഡ് യാഥാർത്ഥ്യമാവുകായിരുന്നു. മന്ത്രി എം എം മണി ഇടപെട്ടാണ് ഫണ്ട് അനുവദിച്ചത്. കെ എസ് ആർ ടി സി ഡയറക്ടർ സി വി വർഗ്ഗീസ് ഇടപെട്ട് ബസ്സ് അനുവദിപ്പിച്ചതോടെ നാട്ടിലാകെ ആഘോഷമായി.. അമ്പലമേട്ടിൽ ഇന്നലെ രാവിലെ നാട്ടുകാർ ബസ്സ് ജീവനക്കാർക്ക് സ്വീകരണം നൽകി. സി വി വർഗീസ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ.ജോസഫ് പൊരിമറ്റം, സിപിഎംലോക്കൽ സെക്രട്ടറി സി. എൻ തങ്കച്ചൻ, ഗ്രാമപഞ്ചായത്ത് മെമ്പർ വി.ആർ ജനാർദ്ദനൻ, മുൻ മെമ്പർ ഷാജിജോസഫ് എന്നിവർ സംസാരിച്ചു. കട്ടപ്പനയിൽ നിന്നാരംഭിച്ച് അമ്പലമേട് തങ്കമണി വഴി ചെറുതോണി കൂടി മണിയാറൻകുടിയിലേയ്ക്കാണ് ഗ്രാമീണ സർവ്വീസ് ആരംഭിച്ചിട്ടുള്ളത്.