ഇടുക്കി : ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ ഇന്ന് രാവിലെ 8 ന് പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ആരംഭിക്കും.9 മണിയോട് കൂടി ആദ്യ ഫല സൂചനകൾ ലഭിക്കും. പോസ്റ്റൽ ബാലറ്റുകൾ ആണ് ആദ്യം എണ്ണുന്നത്. തപാൽ വോട്ടുകൾ എണ്ണി മുപ്പത് മിനിറ്റിന് ശേഷം ഇ.വി.എം വോട്ടുകൾ എണ്ണി തുടങ്ങും. ഏറ്റവും ഒടുവിലാണ് നറുക്കിട്ടെടുക്കുന്ന 5 വീതം വിവിപാറ്റുകൾ എണ്ണുക. വോട്ടെണ്ണലിന് മുമ്പ് ടേബിളിൽ എത്തുന്ന ഓരോ കൺട്രോൾ യൂണിറ്റും വിശദമായി പരിശോധിക്കും. തുടർന്ന് പവർ സ്വിച്ച് ഓൺ ചെയ്ത് റിസൽട്ട് സെക്ഷൻ തുറന്ന് കൗണ്ടിംഗ് സൂപ്പർവൈസർ,കൗണ്ടിംഗ് അസിസ്രറന്റ്സ്, മൈക്രോ ഒബ്സർവർ, സ്ഥാനാർത്ഥികളുടെ പ്രതിനിധികൾ എന്നിവർ കാണത്തക്കവിധം ഉയർത്തി പിടിച്ച് റിസൽട്ട് ബട്ടൺ അമർത്തും. ഒന്നിൽ തവണ ഫലം കാണണം എന്ന് ഏജന്റുമാർ ആവശ്യപ്പെട്ടാൽ അനുവദിക്കുന്നതാണ്.വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം എംആർഎസിൽ പൂർത്തിയായി.