elephant
കാട്ടാനകൾ

രാജാക്കാട് : സംസ്ഥാനത്തെ ആദ്യ കാട്ടാന ഉദ്യാനം ഒരുക്കുന്നതിന്റെ ഭാഗമായി ചിന്നക്കനാലിൽ വനം വന്യജീവി വകുപ്പ് നടത്തിവന്ന ജി.പി.എസ് സർവ്വേ പൂർത്തിയായി. റിപ്പോർട്ട് ഉടൻ ചീഫ് വാർഡന് സമർപ്പിയ്ക്കും. ആവശ്യമായ ഭേദഗതികളോടെ ഈ റിപ്പോർട്ട് പിന്നീട് സർക്കാരിന് കൈമാറും. പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാരിന്റെ അനുമതിയോടെ കൃത്യമായ നയരേഖയുടെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ. കാട്ടാനകൾക്ക് തനത് ആവാസവ്യവസ്ഥ ഒരുക്കുന്നതിനൊപ്പം ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി ജീവനും സ്വത്തുക്കൾക്കും നാശമുണ്ടാക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് എലിഫന്റ് പാർക്ക് ഒരുക്കുന്നത്. ആനയിറങ്കൽ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളും

എലിഫന്റ് പാർക്കിന്

അറുനൂറ് ഏക്കർ

ചിന്നക്കനാൽ ഗ്രാമ പഞ്ചായത്തിലെ ആനയിറങ്കൽ, വിലക്ക്, 301 കോളനി എന്നിവിടങ്ങളും ഉൾപ്പെടുന്ന 600 ഹെക്ടർ സ്ഥലമാണ് എലിഫന്റ് പാർക്കിനായി പരിഗണിക്കുന്നത്. ഈ ഭാഗത്തെ സിങ്കുകണ്ടം, 301 കോളനി, 80 ഏക്കർ പ്രദേശങ്ങളിലായി 2002-03 കാലയളവിൽ ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് ഭൂമി അനുവദിച്ചിരുന്നു. എന്നാൽ കാട്ടാനശല്യം രൂക്ഷമായതോടെ 36 കുടുംബങ്ങൾ ഒഴികെയുള്ളവർ വീടും സ്ഥലവും ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്കു താമസം മാറ്റാൻ നിർബന്ധിതരായി.

39ജീവനെടുത്തു

22 കാട്ടാനകൾ ആനയിറങ്കൽ മേഖലയിൽ സ്ഥിരം ഉള്ളതായും പത്തോളം എണ്ണം ഇടയ്ക്കിടെ വന്നുപോകുന്നതായും ആണ് കണക്ക്. രണ്ട് ദശകത്തിനിടെ 39 പേരെ പ്രദേശത്ത് കാട്ടാനകൾ കൊലപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷത്തിനിടെ മാത്രം 9 ജീവനുകളെടുത്തു. മേയ് 12ന് ഭിന്നശേഷിക്കാരനായ യുവാവ് കൊല്ലപ്പെട്ടതാണ് അവസാനത്തെ സംഭവം. വൈദ്യുത വേലികളിൽ നിന്നും ഷോക്ക് ഏറ്റും, പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അകത്ത് ചെന്നും നിരവധി ആനകളും ഇവിടെ ചരിഞ്ഞിട്ടുണ്ട്.