ചെറുതോണി:ഇടുക്കി എം.പിയായി തെരഞ്ഞെടുത്ത അഡ്വ. ഡീൻ കുര്യാക്കോസിന് ചെറുതോണിയിൽ സ്വീകരണം നൽകി. പൈനാവിലെ നടപടി ക്രമങ്ങൾക്ക് ശേഷം റോഷി അഗസ്റ്റിൻ എം.എൽ.എ, ഇബ്രാഹിംകുട്ടി കല്ലാർ, ജോയി വെട്ടിക്കുഴി എന്നിവരോടൊപ്പം തുറന്ന വാഹനത്തിലാണ് ചെറുതോണിയിലെത്തിയത്. നിരവധി പ്രവർത്തകർ ഡീനിനെ സ്വീകരിക്കാൻ കാത്തുനിൽപ്പുണ്ടായിരുന്നു. ചെണ്ടമേളങ്ങളുടെയും മുദ്രവാക്യം വിളികളോടെയും പടക്കം പൊട്ടിച്ചുമാണ് ഡീനിനെ സ്വീകരിച്ചത്. സ്ത്രീകളുൾപ്പെടെ നിരവധി പേർ മാലയും ബൊക്കയും നൽകി ഡീനിനെ സ്വീകരിച്ചു. ചെറുതോണിയിലെ സ്വീകരണത്തിന് ശേഷം ഇടുക്കി ഡി.സി.സി ഓഫീസിലെത്തി പിന്നീട് കട്ടപ്പനയിലെ സ്വീകരണത്തിനായി പോയി.