തൊടുപുഴ: കോരിച്ചൊരിയുന്ന മഴയിലും ആവേശം ചോരാതെ ബി. ജെ. പി പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. എൻ. ഡി. എ വൻ ഭൂരിപക്ഷത്തേക്ക് കുതിച്ചതിന്റെ എല്ലാ ആവേശവും പ്രകടിപ്പിക്കുന്നതായിരുന്നു നൂറ്കണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനം. ബി. ജെ. പി പതാകതുമായി പ്രവർത്തകർ അണിനിരന്ന പ്രകടനത്തിന് പിന്നിലായി മോദിയുടെ കൂറ്റൻ ചിത്രം വഹിച്ചകൊണ്ടുള്ള വാഹനവും ഒപ്പം നിരവധി വാഹനങ്ങളും അനുഗമിച്ചു. വാദ്യമേളങ്ങൾ പ്രകടനത്തിന് മാറ്റുകൂട്ടി. കനത്ത മഴയിൽതുടങ്ങിയ പ്രകടനം നഗരത്തിന് വലംവെച്ച് വൈകിട്ട് സമാപിച്ചു.