അടിമാലി: ഇടുക്കിയിൽ വിജയക്കൊടി പാറിച്ച ഡീൻ കുര്യാക്കോസിന് അടിമാലി യിൽ ഗംഭീര സ്വീകരണം നൽകി. പത്താം മൈലിൽ നിന്നും തുറന്ന വാഹനത്തിൽ ഡി.സി.സി.പ്രസിഡന്റ് അഡ്വ: ഇബ്രാഹിം കുട്ടി കല്ലാറിനോടൊപ്പമാണ് എത്തിയത്.നൂറു കണക്കിന് യു.ഡി.എഫ്.പ്രവർത്തകർ ആരവങ്ങളോടെ വരവേറ്റു. രാജ്യത്തിന്റെ പരമോന്നത ജനപ്രതിനിധി സഭയായ പാർലമെന്റിലേക്കുള്ള തിരെഞ്ഞെടുപ്പ് കഴിഞ്ഞതോടെ പോരാട്ടം അവസാനിക്കുന്നില്ല. ഇനിയുള്ള തന്റെ പോരാട്ടം ഇടുക്കിക്കും ഇടുക്കിക്കാരുടെ നൻമയ്ക്കും വേണ്ടിയായിരിക്കും.പി.വി.സ്‌ക്കറിയ, ജോർജ് തോമസ്, ടി.എസ്.സിദ്ദിക്ക്, ബാബു കുര്യാക്കോസ്, ഒ.ആർ.ശശി, പി.ആർ.സലിം കുമാർ, ഇൻഫന്റ് തോമസ്, സാബു പരപരാകത്ത്, അഡ്വ: എം.എം.മാത്യു, കെ.എ.കുര്യൻ, എം.എ.അൻസാരി, ജോബി.സി. ജോയി, കെ.പി.അസ്സീസ്, മത്തായി തോമസ്, കൃഷ്ണമൂർത്തി,ഹാപ്പി.കെ. വറുഗീസ്, മോളിപീറ്റർ, സിയാമോൻ ,അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ്, സാലി വേലായുധൻ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. . അക്രമത്തിൽ പരിക്ക് പറ്റി താലൂക്ക് ആശുപത്രിയിൽ കഴിയുന്ന കോൺഗ്രസ് പ്രവർത്തകരെയും പൊലിസുകാരെയും അഡ്വ: ഡീൻ കുര്യാക്കോസ് സന്ദർശിച്ചു.