മറയൂർ: മറയൂർ- കോവിൽക്കടവ് പാതയിൽ പ്രവർത്തിച്ചുവരൂന്ന ടയർ റീ ട്രഡ് സ്ഥാപനത്തിന്റെ ചേമ്പർ പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നു. വൈകുന്നേരം ആറുമണിയോടെയാണ് റീട്രഡ്ഡിങ്ങ് ജോലികൾ നടത്തികൊണ്ടിരിക്കുമ്പോഴാണ' ചേമ്പറിന്റെ അടപ്പ് ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിച്ചത്. സ്ഥാപത്തിന്റെ ഉടമ തൊടുപുഴ വണ്ണപ്പുറം സ്വദേശി ആനന്ദരാജും ഭാര്യ ഷീബയുമാണ് ഉണ്ടായിരുന്നത്. ചേമ്പർ ഇളകി തെറിച്ച് സ്ഥാപനത്തിന്റെ ഭിത്തിയും മേൽക്കൂരയും തകർന്നു. ഉരുക്ക് ചേമ്പർ തെറിച്ച് സ്ഥാപനത്തിലുണ്ടായിരുന്ന കംപ്രസർ ഉൾപ്പെടയുള്ള ഉപകരണങ്ങൾക്കൂം കേടുപാട് പാട് സംഭവിച്ചു. സ്ഥാപനത്തിൽ ഉണ്ടായിരുന്ന ഉടമയും ഭാര്യയും സുഹൃത്തും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പത്ത് ലക്ഷം രൂപയുടെ നാശ നഷ്ടമാണ് കണക്കാക്കുന്നത്.