തൊടുപുഴ-മുട്ടം തൊടുപുഴ റൂട്ടിലെ വഴി വിളക്കുകൾ തെളിയാത്ത് യാത്രക്കാർക്ക് ഏറെ ദുരിതമാവുകയാണ്.സംസ്ഥാന പാതയായ മുട്ടം-തൊടുപുഴ റൂട്ടിൽ മ്രാലക്ക് സമീപം സ്വകാര്യ റിസോർട്ട് മുതൽ മ്രാലക്കവല വരെയും മൂന്നാം മൈൽക്കവല മുതൽ മുട്ടം കോടതിക്കവല വരേയുളള പ്രദേശങ്ങളിലേയും വഴിവിളക്കുകൾ രാത്രികാലങ്ങളിൽ ഒന്നു പോലും തെളിയുന്നില്ല.റോഡിന്റെ ഇരു വശങ്ങലും മരങ്ങളും കുറ്റിച്ചെടികളും വളർന്ന് കനത്ത ഇരുട്ട് വ്യാപിച്ച് കിടക്കുന്നതിനാൽ ഏറെ ഭയത്തോടെയാണ് ഇത് വഴി രാത്രി കാലങ്ങളിൽ ആളുകൾ യാത്ര ചെയ്യുന്നത്.പത്ത് മണിക്ക് ശേഷം റോഡിന്റെ ഇരു വശങ്ങളിലുമുളള വീടുകളിലേയും സ്ഥാപനങ്ങളിലേയും വിളക്കുകൾ അണയുന്നതോടെ പ്രദേശമാകമാനം കൂരിരുട്ടിലാവും.റോഡിന്റെ സമീപ പ്രദേശങ്ങളിൽ നിന്ന് മരപ്പെട്ടി,പെരുമ്പാമ്പ് ഉൾപ്പെടെയുളളവയെ അടുത്ത നാളിൽ പിടി കൂടിയിട്ടുളളതും ഇത് വഴിയുളള രാത്രി കാല യാത്രക്കാരെ ഭയത്തിലാഴ്ത്തുകയാണ്.കെ എസ് ആർ ടി സി,സർക്കാർ,സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീകൾ ഉൾപ്പടെയുളള ആനേകം ആളുകളാണ് രാത്രി കാലങ്ങളിൽ ജോലി കഴിഞ്ഞ് ഇത് വഴി പതിവായി യാത്ര ചെയ്യുന്നത്.ടൂ വീലറുകളിലും മറ്റും രാത്രി കാലങ്ങളിൽ ഒറ്റക്ക് യാത്ര ചെയ്യുന്നവരുടെ കാര്യമാണ് ഏറെ ദുരിതമാണ്.വഴി വിളക്കുകൾ പ്രകാശിക്കാത്തതിനാൽ റോഡിന്റെ ഇരു വശങ്ങളിലും മലങ്കര പുഴയിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും വർദ്ധിച്ചിട്ടുണ്ട്.പ്രദേശങ്ങളിലെ ആരാധാനലായങ്ങളിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും അടുത്ത നാളുകളിൽ തസ്ക്കര വീരന്മാരുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്.മ്രാലക്ക് സമീപം സ്വകാര്യ റിസോർട്ട് മുതൽ കോടതിക്കവല വരെയുളള പ്രദേശങ്ങൾ മുട്ടം,കരിങ്കുന്നം പഞ്ചായത്തുകളുടെ പരിധിയിലാണ് ഉൾപ്പെടുന്നത്.എന്നാൽ മ്രാലക്കവല മുതൽ മൂന്നാം മൈൽ വരെയുളള പ്രദേശങ്ങളിലെ വഴി വിളക്കുകൾ പൂർണ്ണമായും പ്രവർത്തിക്കുന്നുമുണ്ട്.
മലങ്കര ടൂറിസം പ്രദേശവും കൂരിരുട്ടിൽ-
സുരക്ഷാ കാരണങ്ങളുടെ പേര് പറഞ്ഞ് മലങ്കര ടൂറിസം പ്രദേശത്തേക്ക് പൊതുജനങ്ങൾക്ക് പകൽ സമയത്ത് പോലും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഏറെ നാളുകളായിട്ട് മലങ്കര ടൂറിസത്തിന്റെ ചുറ്റ് പ്രദേശങ്ങൾ രാത്രി കാലങ്ങളിൽ കൂരിരുട്ടിലാണ്.വിദൂര സ്ഥലങ്ങളിൽ നിന്ന് ഇവിടെയെത്തുന്ന സാമൂഹ്യ വിരുദ്ധർസമീപവാസികളുടെ സ്വൈര ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നതായി ആക്ഷേപം നില നിൽക്കുന്നുമുണ്ട്.