അടിമാലി: എസ്.എൻ.ഡി.പി.യോഗം 1258-ാം നമ്പർ മുനിയറ ശാഖയിൽ പുതിയതായി രൂപീകരിച്ച അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചുമതലയേറ്റു. അടിമാലി യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ (ചെയർമാൻ), പി.കെ. സുരേഷ് പാലോലിക്കൽ പണിക്കൻക്കുടി (വൈസ്‌ ചെയർമാൻ), കെ.ജി. മോഹനൻ കറ്റുവെട്ടിയിൽ കമ്പിളികണ്ടം (കൺവീനർ), എ.ആർ. നാരായണൻ അരീപ്ലാക്കൽ, പി.എസ്. വിജയൻ പുത്തൻപുരയ്ക്കൽ, ബിജു വെള്ളാങ്കൽ, സജി എം.എസ് മുട്ടത്തുകുന്നേൽ, അജി ഇടശേരിത്താഴത്ത്, രാജേഷ് വി.ജി. വലേമറ്റത്തിൽ, ബിജു കറുത്തേടത്ത്, അനീഷ് ടി.പി തെള്ളിപ്പടവിൽ (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് ക്ഷേത്രത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തുടർന്ന് യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭയുടെ അദ്ധ്യക്ഷതയിൽ നടന്ന കമ്മിറ്റിയിൽ യൂണിയൻ പ്രസിഡന്റ് അനിൽ തറനിലം യൂണിയൻ സെക്രട്ടറി സുനു രാമകൃഷ്ണൻ, യോഗം ബോർഡ് മെമ്പർ രഞ്ജിത്ത് കാവളായിൽ, യൂണിയൻ കൗൺസിൽ അംഗങ്ങളായ മോഹനൻ തലച്ചിറ, ജയൻ കല്ലാർ, പാറത്തോട് എസ്.എൻ കോളേജ് അഡ്വൈസറി ബോർഡ് ചെയർമാൻ ജയൻ ചാഴിക്കര, കൺവീനർ വി.കെ സുരേന്ദ്രൻ വാലുപറമ്പിൽ, മുതിരപ്പുഴ ശാഖാ സെക്രട്ടറി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.