രാജാക്കാട്: ബി.ജെ.പി അധികാരത്തിൽ വരാതിരിക്കാൻ ന്യൂനപക്ഷ സമുദായങ്ങൾ കോൺഗ്രസ് മുന്നണിയ്ക്ക് വോട്ട് ചെയ്തതാണ് ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാജാക്കാട് യൂണിയന്റെ നേതൃത്വത്തിൽ എൻ.ആർ സിറ്റി എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ശ്രീനാരായണ ധർമ്മ വിചാര യജ്ഞത്തിന്റെ സംഘടനാ സമ്മേളനത്തിന്റെ ഉദ്ഘാടനവും ഗുരുഭവനം പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിന്റെ അടിസ്ഥാന നയങ്ങളിലും സമീപനങ്ങളിലും മാറ്റമുണ്ടാകണം. അടിസ്ഥാന വർഗത്തെ തിരിച്ചറിഞ്ഞ് വിശ്വാസത്തിലെടുത്ത് അവരുടെ ദുരിതങ്ങൾക്ക് പരിഹാരമുണ്ടാക്കണം. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയർച്ചയുണ്ടാക്കണം. ജാതിയുടെ പേരിൽ നീതി നിഷേധിയ്ക്കപ്പെട്ടപ്പോഴാണ് എസ്.എൻ.ഡി.പി യോഗം ഉണ്ടായത്. എല്ലാ മേഖലയിലും പങ്കാളിത്തവും തുല്യ നീതിയും നടപ്പിലാക്കിയാൽ ജാതിചിന്ത ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി കെ.എസ് ലതീഷ്‌കുമാർ സ്വാഗതം ആശംസിച്ചു. യജ്ഞാചാര്യൻ ധർമ്മ ചൈതന്യ സ്വാമി യജ്ഞ മാഹാത്മ്യ പ്രഭാഷണവും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ മുഖ്യ പ്രഭാഷണവും നടത്തി. ശിവസ്വരൂപാനന്ദ സ്വാമി ആത്മീയ സന്ദേശം നൽകി. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി രമേശ്, മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, സെക്രട്ടറി വിനോദ് ഉത്തമൻ എന്നിവർ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ ആർ. അജയൻ, അഡ്വ. കെ.എസ് സുരേന്ദ്രൻ, എൻ.ആർ വിജയകുമാർ, കെ.കെ രാജേഷ്, യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗം കെ.ആർ നാരായണൻ, കുമാരസംഘം കോ ഓർഡിനേറ്റർ വി.എൻ സലിം മാസ്റ്റർ, എൻ.ആർ സിറ്റി ശാഖാ പ്രസിഡന്റ് വി.ഡി. രാധാകൃഷ്ണൻ തമ്പി, സെക്രട്ടറി കെ.കെ ഹരിദാസ്, സൈബർ സേന കേന്ദ്ര സമിതി വൈസ് ചെയർമാൻ ഐബി പ്രഭാകരൻ, വനിതാ സംഘം യൂണിയൻ സമിതി പ്രസിഡന്റ് ശ്യാമള സാജു, സെക്രട്ടറി സിന്ധു മനോഹരൻ, യൂത്ത് മൂവ്മന്റ് യൂണിയൻ സമിതി പ്രസിഡന്റ് രഞ്ജിത് പുറക്കാട്ട്, സെക്രട്ടറി സനൽകുമാർ, സെബർ സേന യൂണിയൻ സമിതി ചെയർമാൻ ജോബി വാഴാട്ട്, കൺവീനർ പി.ജെ സുനീഷ്, വൈദിക സമിതി യൂണിയൻ പ്രസിഡന്റ് ടി.എസ് സതീഷ്, സെക്രട്ടറി കെ.ഡി സനിൽകുമാർ, കുമാരീ സംഘം കോ ഓർഡിനേറ്റർ വിനീത സുഭാഷ് എന്നിവർ ആശംസ അർപ്പിച്ചു. യൂണിയൻ പ്രസിഡന്റ് ജി അജയൻ നന്ദിയും പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടൂ, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

യജ്ഞവേദിയിൽ ഇന്ന്

രാവിലെ ആറിന് മഹാഗണപതിഹോമം, ശാന്തിഹവനം, ശാരദാർച്ചന, ഗുരുപൂജ, സമൂഹ പ്രാർത്ഥന. ഒമ്പതിന് ആത്മീയ പ്രഭാഷണം സ്വാമി ഗുരുപ്രകാശം. തുടർന്ന് 'ഭദ്രകാള്യഷ്ടകം' എന്ന വിഷയത്തിൽ സ്വാമിനി നിത്യചിന്മയി നടത്തുന്ന പഠനക്ലാസ്. 1.30ന് 'പവിത്രമായ കുടുംബ സങ്കൽപ്പം' എന്ന വിഷയത്തിൽ അനൂപ് വൈക്കം നടത്തുന്ന പഠനക്ലാസ്. മൂന്നിന് സമാപന സമ്മേളനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി കെ.എസ്. ലതീഷ്‌കുമാർ സ്വാഗതം ആശംസിക്കും. സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. യോഗം അസി. സെക്രട്ടറി കെ.ഡി. രമേശ്, യൂണിയൻ സെക്രട്ടറിമാരായ സുരേഷ് കോട്ടയ്ക്കകത്ത് (ഇടുക്കി), സുനു രാമകൃഷ്ണൻ (അടിമാലി), അജയൻ കെ. തങ്കപ്പൻ (പീരുമേട്), സുധാകരൻ ആടിപ്ലാക്കൽ (നെടുങ്കണ്ടം), തൊടുപുഴ യൂണിയൻ കൺവീനർ കെ. സോമൻ എന്നിവർ പ്രഭാഷണം നടത്തും. രാജാക്കാട് യൂണിയൻ വൈസ് പ്രസിഡന്റ് ജി. അജയൻ നന്ദി പറയും.