ഇടുക്കി: കട്ടപ്പന ഗവ. ഐ.ടി.ഐയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ അപ്രന്റീസ് പരിശീലനം നടത്തി. 1988 മുതൽ മേയ് 2018 വരെയുള്ള അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് പരീക്ഷകൾ വിജയിച്ച ട്രെയിനികളിൽ പ്രൊവിഷണൽ നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ്, നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവ കൈപ്പറ്റാത്ത ട്രെയിനികൾ ജൂൺ 15നകം ഹാൾടിക്കറ്റ്, തിരിച്ചറിയൽ രേഖകൾ എന്നിവ ഹാജരാക്കി സർട്ടിഫിക്കറ്റുകൾ കൈപ്പറ്റണം. ഫോൺ: 04868 272216, 9495525811.