മറയൂർ: ദേവികുളം ബ്ലോക്ക് പഞ്ചായത്തിൽ കാന്തല്ലൂർ ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പ് ജൂൺ 27ന് നടക്കും. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കാന്തല്ലൂർ ഡിവിഷൻ മെമ്പറുമായ എ. സുന്ദരം (54) നിര്യാതനായതിനെത്തുടർന്നാണ് ഇവിടെ വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 31 ന് തിരഞ്ഞെടുപ്പ് വിഞ്ജാപനവും തിരഞ്ഞെടുപ്പ് നോട്ടീസും പരസ്യപ്പെടുത്തും. ജൂൺ ഏഴിനാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. ജൂൺ 10ന് പത്രിക സൂക്ഷ്മപരിശോധന. ജൂൺ 12ന് സ്ഥാനാർത്ഥിത്വം പിൻവലിക്കൽ. 27ന് വോട്ടെടുപ്പ്. വോട്ടെണ്ണൽ 28 ന് നടക്കും. തിരഞ്ഞെടുപ്പ് പൂർത്തികരിക്കാനുള്ള അവസാന തീയതി ജൂലായ് രണ്ട്. ചെലവ് വിവരങ്ങൾ സമർപ്പിക്കൽ ജൂലായ് 27 നാണ്.