prathikal
അറസ്റ്റിലായ പ്രതികൾ

ചെറുതോണി: ഇടുക്കി എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ തൊടുപുഴ ടൗണിൽ നടത്തിയ റെയ്ഡിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. ഇടുക്കി വാത്തിക്കുടി സ്വദേശികളായ പിച്ചാപ്പള്ളിൽ സണ്ണി മകൻ അലൻ (22), പെരുന്തൊട്ടി പേരുശേരിൽ വീട്ടിൽ മണി മകൻ അനന്തു (23) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 2.100 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ട്രെയിൻ മാർഗം എറണാകുളത്ത് എത്തുന്ന കഞ്ചാവ് ഇടുക്കിയിൽ എത്തിക്കുന്ന സംഘത്തിൽ പെടുന്നവരാണ് പ്രതികൾ. എറണാകുളത്ത് ഒരു കൊറിയർ കമ്പനിയിൽ ജോലി ചെയ്യുന്ന ഇവർ പാർസൽ വഴി കഞ്ചാവ് കേരളത്തിൽ എത്തിക്കുന്നതാണോ എന്നും അന്വേഷിച്ചു വരികയാണ്. എക്‌സൈസ് സർക്കിൾ ഇൻസ്പക്ടർ ടി.എൻ. സുധീർ, എക്‌സൈസ് ഇൻസ്പക്ടർ സുനിൽ ആന്റോ എന്നിവരുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ, വിശ്വനാഥൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സിജുമോൻ കെ.എൻ, അനൂപ് തോമസ്, ജലീൽ പി.എം എന്നിവരടങ്ങുന്ന ഷാഡോ വിഭാഗവും പ്രിവന്റീവ് ഓഫീസർ മനോജ് മാത്യു, സി.ഇ.ഒമാരായ സിജു പി.ടി, വിനോദ് ടി.കെ, ബിജു പി എ, വിഷ്ണുനാഥ്, വനിതാ സി.ഇ.ഒ സുരഭി ഡ്രൈവർ സിനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.