തൊടുപുഴ: രണ്ടര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ. കരിങ്കുന്നം നടുക്കണ്ടം സ്വദേശിനിയായ 25 കാരിയാണ് ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം സ്ഥലം വിട്ടത്. കാമുകനൊപ്പം പാലായിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ജുവൈനൈൽ ജസ്റ്റ്‌സ് ആക്ട് പ്രകാരം കരിങ്കുന്നം പൊലീസാണ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച മുതൽ ഇവരെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടെ പാലാ പൊലീസിന്റെ സഹായത്തോടെ കരിങ്കുന്നം എസ്‌.ഐ പി.പി.രാമചന്ദ്രന്റെ നേതൃത്വത്തിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. മുട്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത യുവതിയെ കാക്കനാട് വനിത ജയിലിലേക്കും കാമുകനെ മുട്ടം സബ് ജയിലിലേക്കുമയച്ചു.