രാജാക്കാട്: രാജാക്കാട് മർച്ചന്റ്സ് അസ്സോസിയേഷൻ രൂപികൃതമായിട്ട് 40 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി റൂബി ജൂബിലിയുംകുടുംബ സംഗമവും ഇന്ന് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചകഴിഞ്ഞ് 2 ന് മർച്ചന്റ്സ് അസ്സോസിയേഷൻ ഗസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് വി.കെ മാത്യുവിന്റെ അദ്ധൃക്ഷതയിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് മുഖ്യ പ്രഭാഷണവും ആദ്യകാല പ്രവർത്തകരെ ആദരിയ്ക്കലും നടത്തും.
വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തിയവരെയും, അംഗങ്ങളുടെ മക്കളിൽ മികച്ച വിജയം നേടിയവരെയും ബ്ലോക്ക് പ്രസിഡന്റ് റെജി പനച്ചിക്കൽ, പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോൻ, എസ്.ഐ പി.ഡി അനൂപ്‌മോൻ, വി.എസ് ബിജു, കെ.ആർ നാരായണൻ, ടി.ടി ബൈജു,സജിമോൻ,കെ.എസ് ശിവൻ എന്നിവർ ആദരിക്കും. സി.എസ് റെജികുമാർ പഠന ക്ലാസ്സ് നയിക്കും. മുരളിധരൻ നായർ, ബെന്നി ജോസഫ്, ജോൺസൺ, അബ്ദുൾ കലാം, ആശ ശശികുമാർ, ഗീത ഷിജു, സിബി കൊച്ചുവള്ളാട്ട് എന്നിവർ സംസാരിക്കും. തുടർന്ന് വിവിധ കലാപരിപാടികളും, സ്‌നേഹവിരുന്നും നടക്കും. വാർഷികം നടക്കുന്നതിനാൽ ഇന്ന് ഉച്ചക്ക് ഒന്ന് മുതൽ അസ്സോസിയേഷന് കീഴിലുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. പ്രസിഡന്റ് വി.കെ മാത്യു, ജനറൽ സെക്രട്ടറി വി.എസ് ബിജു, ട്രഷറർ സജിമോൻ ജോസഫ്, സെക്രട്ടറി കെ.എസ് ശിവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.