kanthaloor

മറയൂർ: കാന്തല്ലൂരിൽ വേനൽമഴയോടൊപ്പം ആലിപ്പഴം പൊഴിഞ്ഞു. വൈകുന്നേരം നാലുമണിയോടെ പെയ്ത മഴയോടൊപ്പമാണ് ആലിപ്പഴം പൊഴിഞ്ഞത്. കഴിഞ്ഞ വർഷം മേയ് മാസത്തിലും മഴയോടൊപ്പം ആലിപ്പഴം പൊഴിഞ്ഞിരുന്നു. ആലിപ്പഴം പൊഴിഞ്ഞത് സഞ്ചാരികൾക്ക് കൗതുക കാഴ്ച്ചയായിയെങ്കിലും ഫലവർഗ്ഗ കർഷകർക്ക് തിരിച്ചടിയായിരിക്കുകയാണ്. ഒന്നരപതിറ്റാണ്ട് മുൻപ് എല്ലാവർഷങ്ങളിലും മറയൂർ മലനിരകളിൽ ആലിപ്പഴ മഴപെയ്തിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം തുടർച്ചയായി മുന്നാം വർഷമാണ് വർഷമാണ് മറയൂർ- കാന്തല്ലൂർ മേഖലയിൽ ആലിപ്പഴം പൊഴിയുന്നത്.