iobsabu-abraham

തൊടുപുഴ: തൊമ്മൻകുത്ത് മറ്റപ്പിള്ളിൽ അഡ്വ. സാബു എബ്രാഹം (53) നിര്യാതനായി. തൊമ്മൻകുത്ത് ക്ഷീരോത്പാദകസംഘം പ്രസിഡന്റ്, കോൺഗ്രസ് കരിമണ്ണൂർ മണ്ഡലം പ്രസിഡന്റ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, കരിമണ്ണൂർ പഞ്ചായത്ത് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടിൽ ആരംഭിച്ച് 12.30ന് മുളപ്പുറം സെന്റ്‌ജോർജ് ബഥേൽ യാക്കോബായ പള്ളിയിൽ.ഭാര്യ: ജയ ഉടുമ്പന്നൂർ ആലയ്ക്കൽ കുടുംബാംഗം (ടീച്ചർ, ഗവ. യു.പി സ്‌കൂൾ, നെടുമറ്റം). മക്കൾ: ആൻ സാറാ സാബു (എം.എസ്.സി വിദ്യാർത്ഥിനി, എം.എ കോളേജ്, കോതമംഗലം), എൽസ റൂത്ത് സാബു (പ്ലസ്ടു വിദ്യാർത്ഥിനി, സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്, കരിമണ്ണൂർ).