ചെറുതോണി: പതിനാറാംകണ്ടത്ത് അംഗൻവാടി ടീച്ചറെ കൈയേറ്റം ചെയ്യാൻ ശ്രമം. സ്ഥലവാസികളായ മൂന്ന് സാമൂഹിക വിരുദ്ധരാണ് ക്ലാസിൽ അതിക്രമിച്ച് കയറി കൊച്ചുകുട്ടികളുടെ മുമ്പിൽവച്ച് അസഭ്യവർഷത്തിന് ശേഷം കൈയേറ്റം ചെയ്യാനുള്ള ശ്രമവും നടത്തിയത്. കഴിഞ്ഞ 22 ന് നടന്ന സംഭവം ഭയംമൂലം അദ്ധ്യാപിക പുറത്തുപറഞ്ഞില്ല. കുട്ടികൾ അറിയിച്ചതനുസരിച്ച് രക്ഷകർത്താക്കളുടെ നിർബന്ധപ്രകാരമാണ് ടീച്ചർ മുരിക്കാശ്ശേരി പൊലീസിൽ പരാതി നൽകിയത്.