തൊടുപുഴ: പെട്ടിഓട്ടോയും പാസഞ്ചർ ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് കുട്ടികളടക്കം ഏഴ് പേർക്ക് പരിക്ക്. ആലക്കോട് താലിയംപറമ്പിൽ മനോജിന്റെ ഭാര്യ രാജി (32), മക്കളായ ദിയ (ഒമ്പത്), ദിൽന (നാല്), കുന്നം താലിയംപറമ്പിൽ സിബിലിന്റെ മകൻ സെബിൻ (2), പന്നിമറ്റം എരുമത്താനം ഗ്രേസി സെബാസ്റ്റ്യൻ (48) ഇരുവ വാഹനത്തിന്റെയും ഡ്രൈവർമാരായ നാസർ, ടോമി എന്നിവർക്കാണ് പരിക്കേറ്റത്. ദിയയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
തൊണ്ടിക്കുഴനടയം റോഡിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ഓട്ടോ മറിഞ്ഞു. ഇതിലുണ്ടായിരുന്നവർക്കാണ് വലിയ പരിക്കേറ്റത്. കുട്ടികളേയും സ്ത്രീകളേയും മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർമാരെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിയയ്ക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി.