രാജാക്കാട് : ഐ.എൻ.ടി.യു.സി രാജകുമാരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി തലത്തിൽ റാങ്കുകൾ കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു. റോയ് ചാത്തനാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ മുഖ്യ പ്രഭാഷണം നടത്തി. എം.ജി യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളായ ശരണ്യ റോയി, പി.വി അഞ്ജു, അനിറ്റ എൽദോസ്, നിംന ജോൺസൺ, കേരളാ സെൻട്രൽ യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് ജേതാവ് ലിൻസ് ജോസ് എന്നിവരെയാണ് ആദരിച്ചത്. സാജോ പന്തത്തല, ബോസ് പുത്തയത്ത്, കിങ്ങിണി രാജേന്ദ്രൻ, പി.ടി. എൽദോ, പി.യു സ്‌കറിയ, മിനി ബേബി തുടങ്ങിയവർ പങ്കെടുത്തു.