kk
എസ്.എസ്.എം കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജോയിയുടെ വീട്ടിൽ കുടിവെള്ളം എത്തിയ്ക്കുന്നു.

രാജാക്കാട്: എസ്.എസ്.എം കോളേജ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ രോഗബാധിതരായി ദമ്പതികളുടെ വീട്ടിൽ കുടിവെള്ള സൗകര്യം ഒരുക്കിനൽകി. സ്വാന്തന പരിചരണ പരിപാടിയുടെ ഭാഗമായാണ് സേനാപതി അഞ്ചുമുക്ക് ചൂരംകുഴി ജോയി -ലിസി ദമ്പതികൾക്ക് സഹായം നൽകിയത്. വീടിന് ഇരുനൂറ് മീറ്റർ അടുത്തുവരെ വെള്ളം എത്തുന്നുണ്ടെങ്കിലും രോഗികളായ ഇവർക്ക് ഇത് ശേഖരിക്കുവാൻ കഴാത്ത സ്ഥിതിയായിരുന്നു. ഭവന സന്ദർശനത്തിടെ യൂണിറ്റ് അംഗങ്ങൾക്ക് ഈ ദുരവസ്ഥ ബോദ്ധ്യപ്പെടുകയു, കുട്ടികൾ തന്നെ പണം കണ്ടെത്തി ഹോസും ടാങ്കും വാങ്ങുകയും വീട്ടുമുറ്റത്ത് നിന്നുതന്നെ വെള്ളം ശേഖരിക്കുവാൻ പാകത്തിന് സ്ഥാപിച്ചു കൊടുക്കുകയുമായിരുന്നു. എം.ബി ശ്രീകുമാർ മാനേജരായുള്ള എസ്.എസ്.എം കോളേജിലെ വിദ്യാർത്ഥികൾ 2016 മുതൽ പഞ്ചായത്തും ആരോഗ്യകുപ്പും ചേർന്ന് നടപ്പിലാക്കുന്ന സ്വാന്തന പരിചരണ പരിപാടിയിൽ പങ്കാളികളാണ്. ജില്ലാ പാലിയേറ്റീവ് കെയർ മൂവ്മന്റ് ഏർപ്പെടുത്തിയ മികച്ച യൂണിറ്റിനുള്ള കഴിഞ്ഞ വർഷത്തെ അവാർഡ് ഈ യൂണിറ്റിനാണ് ലഭിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രം ജെ.എച്ച്.ഐ. അഅഖിൽ ജർജ്ജ്, പാലീയേറ്റീവ് നേഴ്സ് മിനി അച്ചൻകുഞ്ഞ്, യൂണിറ്റ് കോഓർഡിനേറ്റർ എൻ.എം പ്രജിത്ത്, അദ്ധ്യാപകരായ അർജ്ജുൻ വി. അജയൻ, കെ.വി മോഹനൻ, യൂണിറ്റ് ലീഡർമാരായ ആരോമൽ, റോബിൻ, ഡോണ, വിനീത എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.