prathikal
പ്രതികൾ

അടിമാലി. അടിമാലിയിൽഎട്ട് ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ .വാളറ കുളമാൻ കുഴിയിൽ വാളി പള്ക്കൽ രതീഷ് തമ്പി(20) ഓലിക്കൽ സോബിൻ (18) എന്നിവരെയാണ് അടിമാലി എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ റോയി ജയിംസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ ഒൻപതിന് കുളമാൻ കുഴി പാലത്തിന് സമീപത്തു നിന്നാണ് അറസ്റ്റ്. ഹാഷിഷ് ഓയിൽ ലഭിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇവർ വെളിപ്പെടുത്തിയിട്ടില്ല. പ്രതികളെ അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി.