രാജാക്കാട്: രാജാക്കാട് വീഥി കലാ സാഹിത്യ സാംസ്‌കാരിക വേദിയുടെ സർഗ്ഗ സംഗമവും ആദ്യകാല നാടകനടി ജാനമ്മയെ ആദരിയ്ക്കലും ജൂൺ രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് കുരുവിളസിറ്റി ഗുഡ് സമരിട്ടൻ ആതുരാശ്രമത്തിൽ നടക്കും. ആതുരാശ്രമം ഡയറക്ടർ ഫാ.ബെന്നി ഉലഹന്നാൻ അദ്ധ്യക്ഷത വഹിയ്ക്കും. റിട്ട. ബി.ഡി.ഒ കെ.സി രാജു ഉദ്ഘാടനം ചെയ്യും. ഉഷ വെള്ളത്തൂവൽ മുഖ്യ പ്രഭാഷണം നടത്തും. നാടക നടി ജാനമ്മയെ കെ.ടി സരേന്ദ്രൻ ആദരിയ്ക്കും. സർഗ്ഗ സംവാദം, കലാപരിപാടികൾ എന്നിവ നടത്തും. വീഥി സെക്രട്ടറി സിജു രാജാക്കാട് സ്വാഗതവും, സാഹിത്യകാരി ഷീല ലാൽ കൃതജ്ഞതയും പറയും.