നരേന്ദ്ര ദാമോദർ ദാസ് മോദി,അനിഴം നക്ഷത്രം

തൊടുപുഴ:രണ്ടാം തവണയും പ്രധാനമന്ത്രിയായായി സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്ര മോദിയ്ക്കു വേണ്ടി വിശേഷാൽ വഴിപാടുകളും ആഘോഷങ്ങളുമായി കാഞ്ഞിരമറ്റം നിവാസികൾ.സത്യപ്രതിജ്ഞ സമയത്ത് പ്രധാനമന്ത്രിയുടെ പേരിൽ കാഞ്ഞിരമറ്റം മഹാദേവക്ഷേത്രത്തിൽ ചുറ്റുവിളക്കും വിശേഷാൽദീപാരാധനയും നടത്തി.കൂടാതെ രാവിലെ 108 കുടം ധാര വഴിപാട് നടന്നിരുന്നു. നരേന്ദ്ര ദാമോദർ ദാസ് മോദി,അനിഴം നക്ഷത്രം എന്ന പേരിലായിരുന്നു വഴിപാടുകൾക്ക് ക്ഷേത്രത്തിൽ രസീതാക്കിയത്.ക്ഷേത്രത്തിൽ നിന്നും മെയിൻ റോഡ് വരെ നിലവിളക്കുകളിലും ചിരാതുകളിലും ദീപങ്ങൾ തെളിയിച്ച് ദീപക്കാഴ്ചയും ഒരുക്കിയിരുന്നു.കാഞ്ഞിരമറ്റം ശ്രീക്കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം ക്ഷേത്രാങ്കണത്തിൽ നടന്നു. പ്രദേശത്തെ മോദി ആരാധകരായ ഏതാനും ചെറുപ്പക്കാരായിരുന്നു ഇതിന് നേതൃത്വം നൽകിയത്.