തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന യുവാവിനെ അറസ്റ്റു ചെയ്തു. ആലക്കോട് കൊച്ചുപറമ്പിൽ ജിഷ്ണു (27)വിനെയാണ് തൊടുപുഴപൊലീസ് അറസ്റ്റു ചെയ്തത്. ജനുവരി 28നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് പ്രതിക്കെതിരെ പോക്‌സോ കേസ് എടുത്തത്. ഇന്നലെ അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.