കട്ടപ്പന: പി.ജെ.ജോസഫിനെതിരെ രൂക്ഷ വിമർശനവുമായി റോഷി അഗസ്റ്റിൻ എം.എൽ.എ.
തന്നെ ഭരണഘടന പഠിപ്പിക്കാൻ ശ്രമിക്കണ്ടെന്നും ഭരണഘടന വ്യക്തമായറിയാമെന്നും പി.ജെ.ജോസഫിന് മറുപടിയായി റോഷി അഗസ്റ്റിൻ എം എൽ. എ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകിയ പി.ജെ.ജോസഫിന്റെ നടപടിയെ റോഷി അഗസ്റ്റ്യൻ മുൻപ് ചോദ്യം ചെയ്തതോടെയാണ് ഇരുവരും തമ്മിലുള്ള പോര് പരസ്യമായത്.. .പി.ജെ.ജോസഫിന്റെ നടപടി പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുവാനിടയാക്കിയെന്നും ഇതിൽ വ്യക്തത വേണമെന്നുമാണ് താൻ പറഞ്ഞതെന്നും റോഷി അഗസ്റ്റിൻ കട്ടപ്പനയിൽ പറഞ്ഞു.തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകാൻ സാദ്ധ്യത ഇല്ലെന്നാണ് താൻ ആദ്യം മുതൽ പറഞ്ഞത്.ഇക്കാര്യത്തിലാണ് വ്യക്തത വേണമെന്ന് പറയുന്നത്. പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചു ചേർത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.