കട്ടപ്പന: ജൂൺ ആറ് മുതൽ പുതിയ ട്രാഫിക് പരിഷ്‌കരണം നടപ്പിൽ വരുത്തൻ ഒരുങ്ങി കട്ടപ്പന നഗരസഭ .
പരിഷ്‌ക്കാരം മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിൽ വരുത്തുന്നത് .നഗരസഭ കട്ടപ്പനയിലെ രാഷ്ട്രീയ കക്ഷി നേതാക്കളെ ഉൾപ്പെടുത്തി രൂപീകരിച്ച സബ് കമ്മറ്റിയും കടപ്പന പൊലീസ് അധികാരികളും ചേർന്ന് നടത്തിയ ചർച്ചയുടെ തീരുമാന പ്രകാരമാണ്പുതിയ ട്രാഫിക് പരിഷ്‌കരണം നടപ്പിൽ വരുത്തുന്നത്.ആദ്യപടിയായി കട്ടപ്പന നഗരത്തിലെ ഫുട് പാത്തുകളും പാർക്കിംഗ് സൗകര്യങ്ങളും ക്രമീകരിക്കും . രണ്ടാം ഘട്ടമായി നഗരത്തിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ പാർക്കിഗ് 'പെർമിറ്റ് എന്നിവ ക്രമീകരിക്കും .മൂന്നാം ഘട്ടത്തിൽ ട്രാഫിക് ക്രമീകരണത്തിൽ ഏതെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങൾ വരുത്തുക എന്നുള്ളത് എന്ന രീതിയിലാണ് ക്രമീകരണമെന്ന് നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു .
ഒന്നാം ഘട്ടം സ്‌കൂൾ തുറക്കുന്നതിന് മുൻപ് തന്നെ നടപ്പാക്കും .ഒപ്പം കട്ടപ്പന പുതിയ ബസ്റ്റാന്റിൽ ചെറുവാഹനങ്ങൾ കയറുന്നത് പൂർണ്ണമായും നിരോധിക്കും .നഗരത്തിനുള്ളിൽ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും പ്രത്യേകം ബസ് വേകൾ ക്രമീകരിക്കും .ടൗണിൽ എത്തുന്ന സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിംഗിനായി പ്രത്യേകം സ്ഥലം ക്രമീകരിക്കുകയും ചെയ്യുമെന്നും നഗരസഭ ചെയർമാൻ പറഞ്ഞു.