കട്ടപ്പന: തന്റെ കോലം കത്തിച്ചവർക്കെതിരെ റോഷി അഗസ്റ്റിൻ എം.എൽ.എ. രംഗത്ത്. പാർട്ടിയിലെ ആരെങ്കിലും പറഞ്ഞാൽ മടങ്ങിപ്പോകുന്നതല്ല ,മറിച്ച് ഇടുക്കിയിലെ വോട്ടർമാർ തീരുമാനിക്കട്ടെയെന്നും അദ്ദേഹം കട്ടപ്പനയിൽ പറഞ്ഞു. കേരളാ കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ കെ.എസ്.സി.( എം) ലെ പി.ജെ.ജോസഫിനെ അനുകൂലിക്കുന്നവരാണ് ചെറുതോണിയിൽ റോഷി അഗസ്റ്റിന്റെ കോലം കത്തിച്ചത്.എന്നാൽ ഇവരോട് തനിക്ക് സഹതാപമാണുള്ളതെന്നാണ് എം.എൽ.എ.യുടെ പ്രതികരണം.
മോൻസ് ജോസഫ് എം.എൽ.എ.യുടെ കോലം കത്തിച്ചതിന് മറുപടിയാാണ് ഇടുക്കിയിൽ റോഷി അഗസ്റ്റിന്റെ കോലം കത്തിച്ചത്.