kk

മറയൂർ: തമിഴ്നാട് ഈ റോഡ് ജില്ലയിൽ കടമ്പൂർ വനമേഖലയ്ക്ക് സമീപം കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ തട്ടി കാട്ടാന ചരിഞ്ഞു. കർഷകനെ വനം വകുപ്പ് അറസ്റ്റു ചെയ്തു. കടമ്പൂർ മേഖലയിൽ പശുവനാപുരം സ്വദേശി ഹെന്റി റോബർട്ടിന്റെ 10 ഏക്കർ സ്ഥലം രാജേന്ദ്രൻ എന്നയാൾക്ക് കുത്തകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു.മൂന്നര ഏക്കർ സ്ഥലത്ത് രാജേന്ദ്രൻ ചോളം കൃഷി ചെയ്തു. കാട്ടുപന്നിയടക്കമുള്ള വന്യജീവി ആക്രമണത്താൽ കൃഷി നശിക്കുന്നത് നിത്യസംഭവമാണ്. ഇതിനെ പ്രതിരോധിക്കാൻ കൃഷിയിടത്തിന് ചുറ്റും രാജേന്ദ്രൻ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു.കഴിഞ്ഞ ദിവസം കാറ്റുമായിരുന്നതിനാൽ വൈദ്യുതി ഇലാതായി.ഈ സമയത്ത് രാജേന്ദ്രന്റെ കൃഷിയിടത്തിൽ 20 വയസ്സ് പ്രായം തോന്നിക്കുന്ന മോഴആന കയറി. ചോളം കഴിച്ച് തിരിച്ച് ഇറങ്ങിയ സമയത്ത് വൈദ്യുതി വന്നു. വൈദ്യൂതി ആഘാതമേറ്റ ആന അവിടെ തന്നെ ചരിഞ്ഞു. കാട്ടാന ചരിഞ്ഞു കിടക്കുന്ന വിവരം ഗ്രാമവാസികൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു.വെറ്റിറനറി ഡോക്ടർ നടത്തിയ പരിശോധനയിൽ വൈദ്യുതി ആഘാതമേറ്റാണ് ആന ചരിഞ്ഞത് എന്നു കണ്ടെത്തി. വൈദ്യുതി വേലി സ്ഥാപിച്ചതിന് കൃഷി ചെയ്ത രാജേന്ദ്രനെ വനം വകുപ്പ് അധികൃതർ അറസ്റ്റു ചെയ്തു