വെള്ളത്തൂവൽ: എസ്.എൻ.ഡി.പി യോഗം വെള്ളത്തൂവൽ ശാഖയുടെ ആഭിമുഖ്യത്തിൽ നാളെ വ്യക്തിത്വ വികസന ക്ളാസ് നടക്കും. പുതിയ തലമുറക്ക് ശരിയായ ദിശാബോധം നൽകുക എന്ന ലക്ഷ്യത്തിൽ ശ്രീനാരായണ ഗുരുദേവ ദർശനം ജീവിത വിജയത്തിന് എന്ന വിഷയത്തിൽ ഗുരുധർമ്മ പ്രചാരകൻ രാജേഷ് ക്ളാസ് നയിക്കും. തുടർന്ന് കരിയർ ഗൈഡൻസും വ്യക്തിത്വ വികസനത്തെ സംബന്ധിച്ച് പ്രശസ്ത ട്രൈയ്നർ ബാബു പള്ളിപ്പാട്ട് തൊടുപുഴ കുട്ടികളുമായി സംവദിക്കും.