കാസർകോട്: കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ 48-ാം നമ്പർ ബൂത്തിൽ ഒരു വ്യക്തി രണ്ടു തവണ വോട്ടു ചെയ്‌ത സംഭവത്തിൽ നടപടി ഉടനുണ്ടാകും. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ കാസർകോട് കളക്ടർ പ്രാഥമികാന്വേഷണ റിപ്പോർട്ട് മുഖ്യതിരഞ്ഞെടുപ്പു ഓഫീസർക്ക് അയച്ചിരുന്നു.
48- ാം ബൂത്തിൽ കള്ളവോട്ട് ചെയ്തെന്ന് കരുതുന്ന ശ്യാംകുമാർ രണ്ടു തവണ ബൂത്തിൽ എത്തിയിരുന്നു. മറന്നുപോയ തിരിച്ചറിയൽ കാർഡ് എടുക്കാൻ വേണ്ടിയാണ് വീണ്ടും എത്തിയതെന്നായിരുന്നു ഇയാളുടെ മൊഴി. ഇതേ തുടർന്ന് ദൃശ്യങ്ങൾ വീണ്ടും കളക്ടർ പരിശോധിക്കുകയും ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. യു.ഡി.എഫ് നൽകിയ പരാതിയിലാണ് അന്വേഷണം.