sheriff

കാസർകോട്: നിയന്ത്രണം വിട്ട ഓമ്നി വാൻ കുഴിയിൽ വീണ് ഉമ്മയും മകനും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടികൾ ഉൾപ്പെടെ മൂന്നുപേരെ മംഗളുരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ബദിയടുക്ക പെർളക്ക് സമീപം ബാഡൂർ ഓണിബാഗിലുവിൽ ആണ് അപകടം. പെർള കണ്ണാടിക്കാനയിലെ മുഹമ്മദിന്റ ഭാര്യ ബീഫാത്തിമ (57), മകൻ കെ. അബ്ദുൾ ഷെരീഫ് (38) എന്നിവരാണ് മരിച്ചത്. സീതാംഗോളി മുഗുറോഡിലെ ഷെരീഫിന്റെ ഭാര്യാ സഹോദരൻ റഫീഖിന്റെ കുഞ്ഞിന്റെ തൊട്ടിൽകെട്ടൽ ചടങ്ങിൽ പങ്കെടുക്കാൻ പോകവെയാണ് അപകടം. ഓണിബാഗിലുവിൽ എത്തിയപ്പോൾ കുന്നിൻമുകളിൽ നിന്ന് വളവുതിരിയുന്നതിനിടെ നിയന്ത്രണം വിട്ട ഓമ്നിവാൻ താഴെയുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിലേക്ക് വീണ് തകരുകയായിരുന്നു.

ഓടിയെത്തിയ നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്നാണ് വണ്ടിക്കുള്ളിൽ കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ബീഫാത്തിമയും ഷെരീഫും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. മരിച്ച ഷെരീഫിന്റെ ഭാര്യ ഖമറുന്നിസ (30), മക്കളായ ഷഹർബാൻ (6), ഷംന (10) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ കാസർകോട് സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷമാണ് മംഗളുരുവിലേക്ക് കൊണ്ടുപോയത്.

മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മുംബൈയിൽ ഹോട്ടൽ തൊഴിലാളിയായിരുന്ന ഷെരീഫ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നാട്ടിൽ എത്തിയത്. നേരത്തെ ഉറുമിയിലെ തറവാട്ട് വീട്ടിൽ ആയിരുന്ന ബീഫാത്തിമ അടുത്തകാലത്താണ് പെർളയിൽ താമസം തുടങ്ങിയത്. ഫാറുഖ് മറ്റൊരു മകനാണ്.

പെർള കണ്ണാടിക്കാനയിലെ മുഹമ്മദിന്റ ഭാര്യ ബീഫാത്തിമ (57) മകൻ അബ്ദുൽ ശരീഫ്(38) എന്നിവരാണ് മരിച്ചത്.ശരീഫിന്റെ ഭാര്യ ഖമറുന്നിസ (30) മക്കളായ ഷഹർബാൻ (6) ഷംന (10) എന്നിവരാണ് സാരമായ പരിക്കുകളോടെ മംഗ്ളൂരുവിലുളളത്.