election-

കാസർകോട്: കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ പുതിയങ്ങാടി ജമാ അത്ത് ഹയർസെക്കൻഡറി സ്‌കൂൾ ബൂത്തിൽ കള്ളവോട്ട് ചെയ്തതുമായി ബന്ധപ്പെട്ട് ഒരു മുസ്ലിംലീഗ് പ്രവർത്തകന്റെ മൊഴി കൂടി ജില്ലാ കളക്ടർ ഡോ. സജിത് ബാബു രേഖപ്പെടുത്തി. 69, 70 നമ്പർ ബൂത്തുകളിൽ കള്ളവോട്ട് ചെയ്തതായി വെബ് കാമറ പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്ന് കെ.എം മുഹമ്മദ്, അബ്ദുൾ സമദ് എന്നിവർക്കു കൂടി കളക്ടർ നോട്ടീസ് നൽകിയിരുന്നു.

നോട്ടീസ് പ്രകാരം വൈകിട്ട് ആറുമണിയോടെ കാസർകോട് കളക്‌ടറേറ്റിൽ എത്തിയാണ് മുഹമ്മദ് മൊഴി നൽകിയത്. അന്വേഷണ റിപ്പോർട്ട് ഇന്നലെ തന്നെ കളക്ടർ ചീഫ് ഇലക്ടറൽ ഓഫീസർക്ക് കൈമാറി. എൽ.ഡി.എഫിന്റെ പരാതി പ്രകാരം ഇന്നലെ ഉച്ചയ്‌ക്ക് രണ്ടുമണിയോടെ എത്തി കളക്‌ടർക്ക് മൊഴി നൽകിയിരുന്ന കെ എം ആഷിഖിന്റെ സഹോദരനാണ് കെ.എം മുഹമ്മദ്.