കാസർകോട് : കാസർകോട് മണ്ഡലത്തിലെ പുതിയങ്ങാടി ജമാഅത്ത് സ്‌കൂൾ ബൂത്തിൽ കള്ളവോട്ട് ആരോപണ വിധേയനായ മുസ്ലിം ലീഗ് പ്രവർത്തകൻ അബ്ദുൾ സമദിന് അറസ്റ്റ് വാറണ്ട്. നോട്ടീസ് കിട്ടിയിട്ടും തെളിവെടുപ്പിന് കാസർകോട് കളക്ടർ മുമ്പാകെ ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ കളക്ടർ ഡോ. സജിത് ബാബു നിർദേശം നൽകിയത്. വിദേശത്തായതിനാലാണ് ഹാജരാകാതിരുന്നത് എന്നാണ് ലീഗിന്റെ വിശദീകരണം
. വോട്ടെടുപ്പു ദിവസം ബൂത്തിൽ സജീവമായുണ്ടായ കെ.എം.സി.സി. ഭാരവാഹി കൂടിയായ അബ്ദുൾ സമദ് തിരഞ്ഞെടുപ്പു കഴിഞ്ഞയുടൻ വിദേശത്തേക്ക് പോവുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറു മണിക്ക് മൊഴിയെടുക്കാൻ ഹാജരാകുന്നതിനാണ് കളക്ടർ നോട്ടീസ് നൽകിയിരുന്നത്. അതേസമയം ഇയാളുടെ കൂടെ നോട്ടീസ് നൽകിയ കെ.എം. മുഹമ്മദ് ഹാജരായി മൊഴി നൽകി. ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സി. ഇ. ഒ ക്ക് കൈമാറിയതായി കളക്ടർ പറഞ്ഞു.