പുതിയതെരു: പ്രശസ്ത തെയ്യം കലാകാരൻ ചിറക്കൽ ഓണപ്പറമ്പ് അരമന വളപ്പിൽ കൃഷ്ണൻ പെരുമലയൻ (75) നിര്യാതനായി. പ്രധാന ക്ഷേത്രങ്ങളിൽ തീച്ചാമുണ്ടി, വിഷ്ണുമൂർത്തി, ഗുളികൻ, രക്തചാമുണ്ഡി, ഭൈരവൻ, പൊട്ടൻദൈവം എന്നീ തെയ്യക്കോലങ്ങൾ കെട്ടിയിട്ടുണ്ട്. തീച്ചാമുണ്ടി കോലം ധരിച്ച് 125 തവണ അഗ്നിപ്രവേശം ചെയ്തതിൻറെ ഭാഗമായി ചിറക്കൽ തമ്പുരാനിൽ നിന്ന് പട്ടും വളയും ഏറ്റുവാങ്ങിയതിനൊപ്പം പണിക്കർ സ്ഥാനവും നേടി. 2017 ചിറക്കൽ രാജാവ് പുഴാതി പെരുമലയൻ ആചാരസ്ഥാനവും നൽകി. ഭാര്യ: നളിനി. മക്കൾ: എ.വി.സന്തോഷ് (ഫുട്ബാൾ കോച്ച് ഏഴിമല നേവൽ അക്കാദമി), രാജേഷ് പണിക്കർ (എ.ബി.സി, പരിയാരം), ചിത്ര (വെങ്ങര). മരുമക്കൾ: സഹജൻ പണിക്കർ (ക്ലാർക്ക്, തിരുവട്ടൂർകാവ്, മാടായി), സുപ്രിയ(അദ്ധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഉപ്പള), ഷീബ (ജ്യോതിസ് ഐ കെയർ, പള്ളിക്കുന്ന്) സഹോദരങ്ങൾ: ശ്രീദേവി (ഓണപ്പറമ്പ്), ലക്ഷ്മി (പാപ്പിനിശ്ശേരി), ബാലൻ (ഓണപ്പറമ്പ്), പരേതനായ തെയ്യം കലാകാരൻ കേളുപ്പണിക്കർ.