പയ്യന്നൂർ: കള്ളവോട്ട് സി. പി. എമ്മിന്റെ കുലത്തൊഴിലാണെന്നും അത് ആര് വിചാരിച്ചാലും അവസാനിപ്പിക്കാൻ കഴിയില്ലെന്നും കാസർകോട് പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.എന്നാൽ എത്ര കള്ളവോട്ട് ചെയ്താലും ഇത്തവണ കാസർകോട് എൽ.ഡി.എഫ് വിജയിക്കാൻ പോകുന്നില്ല. യു.ഡി.എഫ് നല്ല വിജയം നേടുമെന്നും പയ്യന്നൂർ നിയോജക മണ്ഡലം യു.ഡി.എഫ് ബൂത്ത് ഏജന്റുമാരുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾക്കെതിരെ ജനവികാരം പ്രതിഫലിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ കാസർകോട്ട് യു.ഡി.എഫിന്റെ വിജയം സുനിശ്ചിതമാണെന്നും ഉണ്ണിത്താൻ പറഞ്ഞു.
എസ്.എ.ഷുക്കൂർ ഹാജി അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ഡി.കെ.ഗോപിനാഥ് സ്വാഗതം പറഞ്ഞു. കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണൻ, എം.നാരായണൻകുട്ടി ,എം .പി .ഉണ്ണികൃഷ്ണൻ,എം.കെ.രാജൻ, എ.പി.നാരായണൻ, അഡ്വ: റഷീദ് കവ്വായി, വി.എൻ.എരിപുരം, അഡ്വ.കെ.ബ്രിജേഷ് കുമാർ, പി ലളിത ടീച്ചർ, കെ.കെ.സുരേഷ് കുമാർ, കെ.വി.കൃഷ്ണൻ, കെ.ജയരാജ്, രത്‌നാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.