മട്ടന്നൂർ: അബുദാബിയിൽ നിന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ഇന്നലെ വൈകിട്ട് 5.50 ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരൻ പാപ്പിനിശ്ശേരി സ്വദേശി എ.കെ. ലുക്ക്മാൻ ആണ് കസ്റ്റംസ് പിടിയിൽ ആയത്. 2.675 കിലോ സ്വർണം ആണ് ഇയാളിൽ നിന്നും പിടികൂടിയത്. 2 കിലോ സ്വർണം അയൺ ബോക്സിലും 676 ഗ്രാം പേസ്റ്റ് രൂപത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലും ആയിരുന്നു കടത്താൻ ശ്രമിച്ചത്.