കാസർകോട്: ആൾമാറാട്ടം നടത്തി കള്ളവോട്ട് ചെയ്‌ത സി.പി.എം പ്രവർത്തകന്റെ പേരിൽ പൊലീസ് കേസെടുത്തു. ചീമേനി കാരക്കാട് ശാരദയുടെ മകൻ കെ. ശ്യാംകുമാറിന്റെ പേരിൽ ചീമേനി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
വരണാധികാരിയായ കാസർകോട് ജില്ലാ കളക്‌ടറുടെ പരാതിയിൽ, ആൾമാറാട്ടം നടത്തിയ കുറ്റത്തിനാണ് കേസ്. തൃക്കരിപ്പൂർ മണ്ഡലത്തിലെ കൂളിയാട് സ്‌കൂളിലെ 48-ാം നമ്പർ ബൂത്തിൽ ശ്യാംകുമാർ കള്ളവോട്ടു ചെയ്‌തത് വെബ് കാമറയിൽ കണ്ടെത്തുകയായിരുന്നു. കള്ളവോട്ട് സംബന്ധിച്ച് യു.ഡി.എഫ് നൽകിയ പരാതിയെ തുടർന്ന് ജില്ലാ കളക്‌ടർ ഡോ. സജിത് ബാബു അന്വേഷണം നടത്തി ശ്യാംകുമാറിന്റെ മൊഴിയെടുത്തു. വെബ് കാമറ വീണ്ടും പരിശോധിച്ച് കള്ളവോട്ടു ചെയ്ടതതായി ഉറപ്പാക്കിയ ശേഷമാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്‌ക്ക് റിപ്പോർട്ട് സമർപ്പിച്ചത്.