കണ്ണൂർ: കാനന്നൂർ സൈക്ലിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച കണ്ണൂർ സൈക്കിളോട്ട മത്സരത്തിൽ 18 മുതൽ 45 വയസുവരെയുള്ള വിഭാഗത്തിൽ സോൾവിൻടോമും(ഏറണാകുളം) 45 വയസിനു മുകളിലുള്ള വിഭാഗത്തിൽ ജയ്‌മോൻ കോറയും(ഏറണാകുളം) ഒന്നാം സ്ഥാനം നേടി.45 വയസുവരെയുള്ള വിഭാഗത്തിൽ അസീൻ ഷാ (തിരുവനന്തപുരം)രണ്ടാം സ്ഥാനവും ശ്രീനാഥ് ലഷ്മികാന്ത്(ആലപ്പുഴ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.40 വയസിനു മുകളിലുള്ള വിഭാഗത്തിൽ ഡോ.ബിജു കണ്ണൻ(കണ്ണൂർ) രണ്ടാം സ്ഥാനവും സത്യൻ(കണ്ണൂർ) മൂന്നാം സ്ഥാനവും നേടി.
45 വയസിൽ താഴെ പ്രായമുള്ള വിഭാഗത്തിലെ വിജയികൾക്ക് യഥാക്രമം 15000,10,000,5,000 രൂപ വീതവും കേഷ്‌പ്രൈസും സർട്ടിഫിക്കറ്റും 45 വയസിനു മുകളിലുള്ള വിഭാഗം ജേതാക്കൾ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 3,000,2,000,1000 രൂപ കാഷ് പ്രൈസും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
സൈക്കിൾ റേസ് രാവിലെ കണ്ണൂർ സെന്റ് മൈക്കിൾസ് സ്‌കൂൾ മൈതാനത്ത് കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ഡി.എസ്.സി കമാൻഡന്റ് കേണൽ പുഷ്‌പേന്ദ്ര ജിംങ് ഗാൻ മത്സരത്തിന്റെ ഫ്‌ളാഗ് ഓഫ് നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് പി.ഷാഹിൻ അദ്ധ്യക്ഷത വഹിച്ചു. കൻഡോൺമെന്റ് ബോർഡ് അംഗം രതീഷ് ആന്റണി, കേരളം സ്‌പോർട്‌സ് കൗൺസിൽ മെമ്പർ പ്രൊഫസ്സർ (ഡോ) പി കെ.ജഗന്നാഥൻ, സൈക്ലിംഗ് ക്ളബ് ഭാരവാഹികളായ പി.ഹരി, എ.ജോഗേഷ്, സി.ഇ.ഷാജി, എം.കെ.സെമീർ, നൗഷാദ് കാസിം, പി.ദിനൂപ്, എം.ലഷ്മീകാന്തൻ എന്നിവർ സംസാരിച്ചു.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് സമ്മാനങ്ങൽ വിതരണം ചെയ്തു.45 വയസിനു മേൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ മത്സരിച്ച മുതിർന്ന അംഗങ്ങളായ ഖാലിദ് പുഴക്കൽ, ധനേഷ്, ദിലീപ്, എസ്.വിജയൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സെന്റ് മൈക്കിൾസ് സ്‌കൂൾ പരിസരത്ത് നിന്ന് തുടങി പയ്യാമ്പലം ബീച്ച് റോഡ്-ചാലാട്-മണൽ വഴി തിരിച്ചെത്തുന്ന വിധം പത്തു കിലോമീറ്റർ ദൂരത്തേക്കായിരുന്നു സൈക്കിളോട്ടം.