മട്ടന്നൂർ: അബുദാബിയിൽ നിന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. രണ്ട് ദിവസം മുൻപ് വിമാനത്താവളം വഴി യാത്ര ചെയ്ത സുൽത്താൻ ബത്തേരി സ്വദേശി നിയാസ് കണ്ണോത്തിൽ നിന്നാണ് 886 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്. ഫ്രൂട്ട് ജ്യുസറിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് ഫ്രൂട്ട് ജ്യുസർ കസ്റ്റഡിയിൽ എടുത്ത ശേഷം ടെക്‌നീഷ്യനെയും യാത്രക്കാരനെയും ഒരുമിച്ച് ഇന്നലെ വിമാനത്താവളത്തിൽ വിളിച്ചു വരുത്തി പരിശോധന നടത്തുകയായിരുന്നു. ഇതിന് 28 ലക്ഷം രൂപ മാർക്കറ്റ് വില വരും. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ മധുസുദനഭട്ട്, സൂപ്രണ്ട് പി.വി. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.