മട്ടന്നൂർ: ഉരുവച്ചാൽ ടൗണിൽ ബസും രണ്ട് ഓട്ടോകളും കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ ഉച്ചയ്ക്കാണ് അപകടം.
ഓട്ടോസ്റ്റാന്റിൽ നിന്നും മട്ടന്നൂർ റോഡിലേക്ക് തിരിഞ്ഞ് പോകവെ തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ബസ് ഒരു ഓട്ടോക്ക് പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഈ ഓട്ടോ സ്റ്റാന്റിൽ നിർത്തിയിട്ട മറ്റൊരു ഓട്ടോയിൽ ഇടിക്കുകയായിരുന്നു.രണ്ട് ഓട്ടോകൾക്ക് കേടുപാടുണ്ട്.