പുല്ലൂർ: കണ്ണാങ്കോട്ട് തുളസി ദളത്തിൽ എ.സി. കൃഷ്ണൻ നായർ (55) നിര്യാതനായി. കാഞ്ഞങ്ങാട് സൗത്ത് സ്വദേശിയാണ്. പരേതരായ കുറുവാടൻ ചിണ്ടൻ നായരുടെയും കുഞ്ഞിമാണിയുടെയും മകനാണ്. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: കെ. ബിന്ദു. മക്കൾ: കെ. കൃഷ്ണേന്ദു (ഗവേഷക വിദ്യാർത്ഥിനി, കണ്ണൂർ സർവ്വകലാശാല), കെ. കൃഷ്ണജ (വിദ്യാർത്ഥിനി, ഗവ. പോളിടെക്നിക്, പെരിയ). സഹോദരങ്ങൾ: എ.സി. സാവിത്രി, എ.സി. ദേവകി, പരേതനായ എ.സി. നാരായണൻ നായർ. സഞ്ചയനം വ്യാഴാഴ്ച.