കണ്ണൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയതിളക്കത്തോടെ വീണ്ടും കണ്ണൂർ. ഇക്കുറി 99.15ശതമാനം വിജയം കരസ്ഥമാക്കി സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടി. ജില്ലയിൽ 34200 പേർ പരീക്ഷ എഴുതിയതിൽ 33908 പേരും ഉന്നതപഠനത്തിന് അർഹരായി. 126 സ്‌കൂളുകൾ 100 ശതമാനവും 29 സ്‌കൂളുകൾ 99 ശതമാനവും വിജയം നേടി. 62 സർക്കാർ സ്‌കൂളാണ് നൂറുമേനി നേടിയത്. 36 എയ്ഡഡ്, 28 അൺഎയ്ഡഡ് വിദ്യാലയങ്ങൾ നൂറുശതമാനം വിജയം സ്വന്തമാക്കി. 211 സ്‌കൂളുകളിലെ വിദ്യാർത്ഥികളാണ് ഇൗ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. 3748 വിദ്യാർഥികൾ എ. പ്ലസ് കരസ്ഥമാക്കി. 1296 ആൺകുട്ടികളും 2452 പെൺകുട്ടികളുമാണ് എ പ്ലസ് നേടിയത്. പൊതു വിദ്യാലയത്തിൽ 1145 പേരാണ് മുഴുവൻ വിഷയങ്ങളിലും എ. പ്ലസ് നേടിയത്. ഇതിൽ 789 പെൺകുട്ടികളും 356 ആൺകുട്ടികളും എ. പ്ലസ് നേടി. എയ്ഡഡിൽ 2350 പേരാണ് മുഴുവൻ വിഷയങ്ങളിലും എ. പ്ലസ് നേടിയത്. ഇതിൽ 1494 പെൺകുട്ടികളും 856 ആൺകുട്ടികളും എ. പ്ലസ് നേടി. അൺഎയ്ഡഡിൽ 253 പേരാണ് മുഴുവൻ വിഷയങ്ങളിലും എ. പ്ലസ് നേടിയത്. ഇതിൽ 169 പെൺകുട്ടികളും 84 ആൺകുട്ടികളും എ. പ്ലസ് സ്വന്തമാക്കി. 44 എസ്.സി/എസ്.ടി വിദ്യാർഥികൾ എ. പ്ലസ് സ്വന്തമാക്കി. 99 ശതമാനം വിജയം നേടിയ വിദ്യാലയങ്ങളിൽ 11പൊതു വിദ്യാലയങ്ങളാണ്.
വിജയശതമാനം ഉപജില്ല
റവന്യൂജില്ലയിൽ വിദ്യാഭ്യാസ ജില്ല തിരിച്ചുള്ള കണക്കിൽ തളിപറമ്പ് ഉപജില്ലയാണ് മുന്നിൽ.തളിപറമ്പിൽ പരീക്ഷ എഴുതിയ 12024 വിദ്യാർഥികളിൽ 11931 വിജയികളായി. 99.23 ആണ് വിജയ ശതമാനം. തലശേരിയിൽ പരീക്ഷ എഴുതിയ14491 വിദ്യാർത്ഥികളിൽ 14363 പേർ വിജയികളായി. വിജയശതമാനം 99.12. കണ്ണൂരിൽ 7685 പരീക്ഷ എഴുതിയ വിദ്യാർഥികളിൽ 7614 പേർ ഉന്നതപഠനത്തിന് അർഹതനേടി. 99.08 ആണ് വിജയശതമാനം.
കണ്ണൂർ 99.08
3978 ആൺ 3707 പെൺ 7685 വിദ്യാർഥികൾ പരീക്ഷ എഴുതി
3925 ആൺ 3689 പെൺ 7614 വിജയിച്ചു
തലശേരി 99.12
7588 ആൺ 6903 പെൺ 14491 വിദ്യാർഥികൾ പരീക്ഷ എഴുതി
7514ആൺ 6549 പെൺ 14363 വിജയിച്ചത്
തളിപറമ്പ് 99.23
6040ആൺ 5984പെൺ 12024 വിദ്യാർഥികൾ പരീക്ഷ എഴുതി
5981 ആൺ 5950 പെൺ 11931 വിജയിച്ചു
വിദ്യാലയ തലത്തിൽ
സംസ്ഥാനതലത്തിൽ നൂറുമേനി സ്വന്തമാക്കിയ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാലയങ്ങൾ കണ്ണൂർ ജില്ലയിലാണ്. കടമ്പൂർ ഹയർസെക്കന്ററി സ്‌കൂളിൽ 1104 വിദ്യാർഥികൾ പരീക്ഷ എഴുതി നൂറ് ശതമാനം വിജയം കരസ്ഥമാക്കി സംസ്ഥാനതലത്തിൽ ഒന്നാമതായി. എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ 892 വിദ്യാർഥികൾ പരീക്ഷ എഴുതി നൂറ് ശതമാനം വിജയം കരസ്ഥമാക്കി. രണ്ടും എയ്ഡഡ് സ്‌കൂളുകളാണ്. പൊതുവിദ്യാലയത്തിൽ 412 കുട്ടികളെ പരീക്ഷ എഴുതിയതിൽ കണ്ണാടിപറമ്പ് ജി.എച്ച്.എസ്.എസ് നൂറ് ശതമാനം വിജയം നേടി. അൺഎയ്ഡഡ് വിദ്യാലയത്തിൽ 145 റാണി ജയ് എച്ച്.എസ്.എസ് നിർമലഗിരിയും നൂറ് ശതമാനം വിജയം നേടി.
സബ്ജില്ല തലത്തിൽ എ പ്ലസ് നേടിയ വിദ്യാർഥികൾ
കണ്ണൂർ 247 വിദ്യാർഥികൾ എപ്ലസ് നേടി. ആൺ 506 പെൺ 753
തലശേരി 611 വിദ്യാർഥികൾ ആൺ 1015 പെൺ 1626
തളിപറമ്പ് 438 വിദ്യാർഥികൾ ആൺ 931 പെൺ 1369
കഴിഞ്ഞതവണ 100 ഇത്തവണ 99
കഴിഞ്ഞ തവണ സംസ്ഥാന തലത്തിൽ മുന്നിലെത്തിയ മയ്യിൽ ഐ.എം.എൻ.എസ് ജി.എച്ച്.എസ്.എസ് 99 ൽ ഒതുങ്ങി. 551 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 550 വിദ്യാർഥികൾ ഉപരിപഠനത്തിനു അർഹരായി. 99.82 ശതമാനം വിജയം നേടി.