പള്ളൂർ: കസ്തൂർബാ ഗാന്ധി ഗവ. ഗേൾസ് ഹൈസ്കൂളിന് സമീപം പരേതനായ കെ.പി. ചാത്തുക്കുട്ടിയുടെ ഭാര്യ കിഴക്കേപാലോള്ളതിൽ നാരായണി (71) നിര്യാതയായി. പള്ളൂർ മൃഗാശുപത്രി റിട്ട. ജീവനക്കാരിയാണ്. മക്കൾ: സരള, ശോഭന, രത്നകുമാരി, കെ.പി. ഉദയകുമാർ (മുൻ മാഹി മേഖല യൂത്ത് കോൺഗ്രസ്സ് സിക്രട്ടറി, റിലയൻസ് പെട്രോളിയം), കാഞ്ചന (പന്തക്കൽ ഹൈസ്കൂൾ), സത്യവതി, സൂര്യകാന്തി, രതിക കുമാർ. മരുമക്കൾ: കുമാരൻ, ഹരിദാസ്, സിന്ധു, സുധേഷ് കാരായി, ദിനേശൻ, ജയരാജ്.