മടിക്കൈ: അടുക്കത്ത് പറമ്പിലെ പരേതനായ മുത്തുവിന്റെയും നാരായണിയുടെയും മകൾ കൂലോംറോഡിലെ എൻ മല്ലിക (47)യാണ് വീട്ടുജോലിക്കിടെ കുഴഞ്ഞ് വീണത്. ഉടൻ കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും വഴി മധ്യേ മരിക്കുകയായിരുന്നു. ഭർത്താവ്: സുധാകരൻ (ആലിൻകീഴിൽ). മക്കൾ: ഐശ്യര്യ (എം.എസ്.സി., വിദ്യാർഥിനി), അക്ഷയ് (എഞ്ചിനിയറിംഗ് വിദ്യാർഥി). സഹോദരങ്ങൾ: നന്ദകുമാർ (മർച്ചന്റ് നേവി), പ്രഫുൽകുമാർ (ഗൾഫ്), ജലജ.