തലശ്ശേരി: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസയ്‌ക്ക് പിറന്ന നാടിന്റെ യാത്രാമൊഴി.
ഇന്നലെ രാവിലെ ഒമ്പതു മണിയോടെ ഭൗതിക ശരീരം ടൗൺ ഹാളിൽ പൊതുദർശനത്തിനു വച്ചപ്പോൾ നാനാഭാഗങ്ങളിൽ നിന്നുമുള്ള വൻ ജനക്കൂട്ടമാണ് പ്രിയ പാട്ടുകാരനെ ഒരു നോക്ക് കാണാനെത്തിയത്.
ടൗൺഹാളിൽ വച്ച് പൊലീസ് ഔദ്യോഗിക ബഹുമതി നൽകി. സി .പി എം നേതാക്കളായ എം.വി. ജയരാജൻ, പി. ശശി, എം.വി. ഗോവിന്ദൻ, ബി.ജെ.പി. നേതാവ് എൻ. ഹരിദാസ്, ഫോക്‌ലോർ അക്കാഡമി ചെയർമാൻ സി.ജെ. കുട്ടപ്പൻ, പ്രോഗ്രാം ഓഫീസർ ലവ്‌ലിൻ, മുസ്ലിം ലീഗ് നേതാവ് അഡ്വ: പി.വി. സൈനുദ്ദീൻ, നടൻമാരായ ഇന്ദ്രൻസ്, സുശീൽ കുമാർ, നഗരസഭാ ചെയർമാൻ സി.കെ. രമേശൻ, വൈസ് ചെയർപേഴ്‌സൺ നജ്മാ ഹാഷിം, ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി, എ. പി അബ്ദുള്ളക്കുട്ടി, വി.എ. നാരായണൻ, എ.ഡി. മുസ്തഫ, മണ്ണയാട് ബാലകൃഷ്ണൻ, പി.ഒ റാഫി ഹാജി, കെ.ഇ പവിത്രരാജ്, അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ, സുശീൽ കുമാർ തിരുവങ്ങാട്, ഗായകരായ താജുദീൻ വടകര, ഫിറോസ് ബാബു, തലശ്ശേരി കെ.റഫീഖ് തുടങ്ങി നിരവധി പേർ റീത്ത് സമർപ്പിച്ചു.
തുടർന്ന് വിലാപയാത്രയായി മട്ടാമ്പ്രം പള്ളിയിലേക്ക് കൊണ്ടുപോയി ഖബറടക്കം നടത്തി. തിങ്കളാഴ്ച ഉച്ചയ്‌ക്ക് ഒരു മണിയോടെയായിരുന്നു മാപ്പിളപ്പാട്ടിന്റെ കുലപതി സ്വവസതിയിൽ വച്ച് വിടപറഞ്ഞത്.
ചാലിൽ ഇന്ദിരാ പാർക്കിന് സമീപം ചേർന്ന അനുശോചന യോഗത്തിൽ നഗരസഭാ ചെയർമാൻ സി.കെ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ., എം.സി. പവിത്രൻ, മണ്ണയാട് ബാലകൃഷ്ണൻ, സി.ജെ. കുട്ടപ്പൻ, പൊന്ന്യം കൃഷ്ണൻ,, തലശ്ശേരി കെ. റഫീഖ്, അഡ്വ. പി.വി.സൈനുദ്ദീൻ, കെ. സുരേശൻ, ഇ.എ. ലത്തീഫ്, ബിനീഷ് കോടിയേരി, എം.പി. സുമേഷ്, കീച്ചേരി രാഘവൻ എന്നിവർ പ്രസംഗിച്ചു.