കൂത്തുപറമ്പ്: മുൻ കോളയാട് പഞ്ചായത്ത് അംഗവും, മുസ്ലിം ജമാഅത്ത് മുൻ കണ്ണവം മഹല്പ്രസിഡണ്ടും ആയിരുന്ന കണ്ണവം പാലത്തിന് സമീപത്തെ സക്കീന മൻസിൽ ടി.എസ്. മൊയ്ദീൻ ഹാജി (74) നിര്യാതനായി. ഭാര്യ: എം.സി. ഖദീജ. മക്കൾ: സക്കീന, ഹാരീസ്, സിയാദ് (ഇരുവരും മദീന), സജീദ്, നസീറ, ഷമീന, ഹസീന. മരുമക്കൾ: മുഹമ്മദ് ഹാജി (ഷാർജ), അഫ്സത്ത്, ഹസീന, ഷഹല, ടി. എസ്. അബൂബക്കർ ഹാജി (മദീന), സി.കെ. റഫീക്ക് ഹാജി (മദീന), മുനീർ ഹാജി (സലാല). സഹോദരങ്ങൾ: ടി.എസ്. അബ്ബാസ് ഹാജി, ഫാത്തിമ, കുഞ്ഞാമി, ബിയാത്തു, ആസ്യ, നബീസു.