കാസർകോട് : സംഘർഷം നടന്ന കല്യോട്ട് പ്രദേശം രാജ് മോഹൻ ഉണ്ണിത്താന്റെ നേതൃത്വത്തിൽ യു.ഡി.എഫ് നേതാക്കൾ സന്ദർശിച്ചു. സി.പി.എം പ്രതിഷേധ യോഗം എന്ന പേരിൽ ജില്ലയിലെ ക്രിമിനലുകളെ അണിനിരത്തി അക്രമം നടത്തുകയായിരുന്നു ലക്ഷ്യമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. തീയിട്ട് നശിപ്പിച്ച യുവജന വാദ്യകലാ സംഘം ഓഫീസ്, ബോംബേറ് നടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ദീപു കൃഷ്ണന്റെ വീട്, പൊലീസ് നടപടിക്കിടെ പരിക്കേറ്റ സീമയുടെ വീട്, നാലക്രയിലെ പാർട്ടി ഓഫീസ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, മുൻ മന്ത്രി സി.ടി.അഹമ്മദലി, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ, ജി. രതികുമാർ, യു.ഡി.എഫ് ജില്ല ചെയർമാൻ എം.സി. കമറുദ്ദീൻ, എ. ഗോവിന്ദൻ നായർ, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ, ഡി.സി.സി ഭാരവാഹികളായ കെ.കെ രാജേന്ദ്രൻ, പി.കെ ഫൈസൽ, ഗോവിന്ദൻ നായർ, സി.വി. ജയിംസ്, പി.വി സുരേഷ്, യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മവ്വൽ, രാജൻ പെരിയ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് നോയൽ ടോമിൻ ജോസഫ്, സി.കെ അരവിന്ദൻ, ടി.വി രാമകൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. കല്യോട്ട് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജില്ലാ ജയിലിൽ രാജ് മോഹൻ ഉണ്ണിത്താൻ സന്ദർശിച്ചു. ജി. രതികുമാർ പി.വി സുരേഷ്, നോയൽ ടോമിൻ ജോസഫ്, സി.കെ അരവിന്ദൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.