health

ആരോഗ്യമുള്ളതും അഴകുള്ളതുമായ തലമുടി ആളുകളിൽ ആത്മവിശ്വാസം വളർത്തുന്ന ഘടകമാണ്. ശിരോചർമ്മത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾക്കൊപ്പം തന്നെ ശരീരത്തിൽ പൊതുവായുണ്ടാകുന്ന മാറ്റങ്ങളും മുടികൊഴിച്ചിൽ ഉണ്ടാക്കാം.

പ്രധാനമായും താരൻ ആണ് മുടി കൊഴിച്ചിലിന്റെ കാരണം. താരൻ തലയോട്ടിയിലെ നേർത്ത ചർമ്മങ്ങൾ കേടുവരുത്തുന്നതുകൊണ്ട് മുടിക്ക് തലയോട്ടിയിൽ ഉറച്ചുനിൽക്കാനാകാതെ കൊഴിഞ്ഞുപോകുന്നു.

ചൊറിച്ചിലും നീറ്റലും ഉണ്ടാകാൻ സാധ്യതയുണ്ട്. വെളുത്തപൊടി മുഖത്തേക്കും ചുമലിലേക്കും ഇളകിവീഴുന്നതാണ് ഇതിന്റെ പ്രധാനലക്ഷണം. ചൊറിച്ചിൽ കാരണം ചർമ്മത്തിൽ മുറിവുകളുണ്ടാവുകയും ഇതുവഴി പഴുപ്പുണ്ടാകാനും സാധ്യതയുണ്ട്.

താരന് കൃത്യസമയത്ത് ചികിത്സ നല്കിയില്ലെങ്കിൽ ഇത് ത്വക്കിലേക്കും ബാധിക്കാനിടയുണ്ട്.

താരൻ എന്ന ഫംഗസ് രോഗത്തിനെതിരെ വളരെയധികം മുൻകരുതൽ സ്വീകരിക്കാൻ സാധിക്കും.

ഇതിൽ പ്രധാനം മുടി ശ്രദ്ധയോടെ പരിചരിക്കുക എന്നതാണ്. മുടി ഉണക്കിയും ശുദ്ധമായും സൂക്ഷിക്കണം. കൂടാതെ വ്യക്തി ശുചിത്വം പാലിക്കുക. മറ്റുള്ളവ‌ർ ഉപയോഗിക്കുന്ന ചീപ്പ്, തോർത്ത് എന്നിവ ഉപയോഗിക്കാതിരിക്കുക. മറ്റുള്ളവരുടെ വസ്ത്രങ്ങൾ ഉപയോഗിക്കാതിരിക്കുക തുടങ്ങിയവയും ശ്രദ്ധിക്കേണ്ടതാണ്. അശുദ്ധജലത്തിൽ കുളിക്കുന്നതും താരൻ വർദ്ധിപ്പിക്കും. ചൂടുകാലത്താണ് താരൻ വർദ്ധിക്കാൻ കൂടുതൽ സാധ്യത.

എൻ. വിജയൻ മാസ്റ്റർ, പാരമ്പര്യ വൈദ്യർ,

വി.എം ഹോസ്പിറ്റൽ, ഗവ. ആശുപത്രിക്ക് എതിർവശം,​

മട്ടന്നൂർ. ഫോൺ: 9846366000